പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടും കണ്ണൂരും എത്തും

By News Desk, Malabar News
Rahul Gandhi
Ajwa Travels

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. കോഴിക്കോടും കണ്ണൂരുമാണ് രാഹുലിന് പ്രചരണ പരിപാടികളുള്ളത്. ഞായറാഴ്‌ച വൈകിട്ടോടെ രാഹുൽ തിരുവനന്തപുരത്തും പ്രചാരണത്തിനായി എത്തും.

കെ മുരളീധരനായി നേമത്താണ് രാഹുല്‍ ഗാന്ധി പ്രചാരണത്തിന് ഇറങ്ങുന്നത്. കേരളത്തിൽ ബിജെപിയുടെ ഏക സീറ്റായ നേമം മണ്ഡ‍ലം പിടിച്ചെടുക്കാനായി പോരാട്ടത്തിനിറങ്ങിയ കെ മുരളീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രിയങ്ക ഗാന്ധിയാണ് നേമത്ത് എത്താമെന്ന് അറിയിച്ചിരുന്നത്.

എന്നാൽ പ്രിയങ്ക കോവിഡ് നിരീക്ഷണത്തിൽ ആയതോടെയാണ് രാഹുൽ എത്തുന്നത്. ഞായറാഴ്‌ച അഞ്ച് മണിക്ക് പൂജപ്പുരയിൽ നടക്കുന്ന പ്രചരണ യോഗത്തിലാകും നേമം സ്‌ഥാനാ‍ർഥി കെ മുരളീധരന് വേണ്ടി കോൺഗ്രസ് മുൻ അധ്യക്ഷൻ വോട്ട് ചോദിക്കുക.

National News: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE