മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി ‘വീ ഫോർ പട്ടാമ്പി’

By Team Member, Malabar News
Malabarnews_we for pattambi
Representational image
Ajwa Travels

പാലക്കാട് : ജില്ലയിലെ പട്ടാമ്പി നഗരസഭയിൽ മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി വീ ഫോർ പട്ടാമ്പി. പട്ടാമ്പി നഗരസഭയിലെ കോൺഗ്രസിൽ നിന്നും വിഘടിച്ച് ടിപി ഷാജിയുടെ നേതൃത്വത്തിലാണ് വീ ഫോർ പട്ടാമ്പി ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. ആകെ 28 വാർഡുകളുള്ള പട്ടാമ്പി നഗരസഭയിൽ 6 വാർഡുകളിലാണ് വീ ഫോർ പട്ടാമ്പി മൽസരിച്ചത്. ഇവിടങ്ങളിൽ എല്ലാം തന്നെ വിജയം നേടാനും ഈ കൂട്ടായ്‌മക്ക് സാധിച്ചു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായിരുന്ന ടിപി ഷാജി, കെട്ടി റുഖിയ എന്നിവർക്ക് മൽസരിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് വീ ഫോർ പട്ടാമ്പി എന്ന കൂട്ടായ്‌മക്ക് രൂപം നൽകിയതും തിരഞ്ഞെടുപ്പിൽ മൽസരിച്ചതും. 10,12,13,17,18,19 എന്നീ വാർഡുകളിലാണ് കൂട്ടായ്‌മ ഇത്തവണ മൽസരിച്ചത്. ഇവിടങ്ങളിൽ വിജയം നേടിയതോടെ നഗരസഭ ആര് ഭരിക്കുമെന്ന് തീരുമാനമെടുക്കാനുള്ള ശക്‌തിയായും കൂട്ടായ്‌മ മാറി.

വീ ഫോർ പട്ടാമ്പിയുടെ വരവോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ വിജയിച്ചു ഭരണം നേടിയ യുഡിഎഫിന് ഇത്തവണ 11 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്നു. കൂടാതെ കഴിഞ്ഞ തവണ 6 വാർഡുകളിൽ ജയിച്ച എൽഡിഎഫിന് ഇത്തവണ 10 സീറ്റുകൾ പിടിക്കാനായി. ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ നഗരസഭയിലെ ഭരണം ആര് നിലനിർത്തുമെന്ന കാര്യത്തിലെ നിർണായ തീരുമാനം വീ ഫോർ പട്ടാമ്പിയുടെ കൈകളിലാണെന്ന് ഉറപ്പായി.

Read also : പഞ്ചായത്തിൽ ജയിച്ച ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE