വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും

By Trainee Reporter, Malabar News
Malabarnews_whatsapp
Representational image
Ajwa Travels

ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും.

ഇൻസ്‌റ്റന്റ് മെസേജിങ് ആപ്ളിക്കേഷനായ വാട്‌സാപ്പ് ഉപയോക്‌താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാംകക്ഷിക്കും ഫേസ്ബുക്കിനും അതിന്റെ മറ്റു കമ്പനികൾക്കുമായി ഏതെങ്കിലും ആവശ്യങ്ങൾക്കായി പങ്കിടുന്നില്ലെന്ന് ഉറപ്പ് വരുത്താനായി കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

ഏകപക്ഷീയമായാണ് സ്വകാര്യതാ നയം വാട്‌സാപ്പ് പരിഷ്‌കരിച്ചത്. അവ ഉപയോക്‌താകൾക്ക് നിർബന്ധമാക്കുകയും ചെയ്‌തു. പുതിയ നയം പൗരൻമാരുടെ സ്വാകാര്യതക്കുള്ള അവകാശത്തിനെ ഗുരുതരമായി ബാധിക്കുന്നതാണ്. ഒരു വ്യക്‌തിയുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വ്യവസ്‌ഥകൾ പുതിയ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.

ഈ രീതിയിലുള്ള ഏകപക്ഷീയമായ പെരുമാറ്റവും ഭീഷണിപ്പെടുത്തലും ജനാധിപത്യത്തിൽ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹരജിക്കാരൻ ചൂണ്ടികാണിക്കുന്നു.

Read also: 24 മണിക്കൂറിനിടെ രാജ്യത്ത് 15,590 പുതിയ കോവിഡ് രോഗികൾ; 191 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE