മൽസരിക്കാനില്ല; നിലപാട് വ്യക്‌തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

By Syndicated , Malabar News
mullappalli ramachandran
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മൽസരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിലപാട് വ്യക്‌തമായി പറഞ്ഞതാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. മൽസര രംഗത്തേക്ക് ഇല്ല. എംപിമാര്‍ക്ക് മൽസരിക്കാൻ ഇളവ് നല്‍കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും മൽസരിക്കില്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഇക്കാര്യമെല്ലാം ചർച്ച നടത്തിയിട്ടാവുമല്ലോ താനിത് പറയുന്നുണ്ടാകുക എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെപിസിസി പ്രസിഡണ്ട് ആയതിനാൽ ഇത്തവണ മൽസരിക്കണമോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന് തീരുമാനിക്കാമെന്ന് കേരളത്തിൻെറ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

Read also: ആരാണ് ബിജെപിയെ വളർത്തിയതെന്ന്‌ മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE