തൃശൂർ: പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു. പരാതിയുടെ അടിസ്‌ഥാനത്തിൽ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച വീട്ടമ്മ സ്‌റ്റേഷൻ പരിസരത്താണ് ആത്‍മഹത്യക്ക് ശ്രമിച്ചത്.
പോലീസിന്റെ അടിയന്തിര ഇടപെടൽ മൂലം ആത്‌മഹത്യ ഒഴിവായി. പിന്നീട് ഉദ്യോഗസ്‌ഥർ അനുനയിപ്പിച്ച് ഇവരെ പറഞ്ഞുവിട്ടു. തൃശൂർ വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. അയ്യന്തോൾ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീടിന് സമീപം പ്ളാസ്‌റ്റിക് കത്തിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് ഇവരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സ്‌റ്റേഷനിൽ എത്തിയ വീട്ടമ്മ കൈവശം കരുതിയ മണ്ണെണ്ണ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. ഈ സമയത്ത് സ്‌റ്റേഷനിൽ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്‌ഥർ ഉടൻ ഇവരെ പിടിച്ചുമാറ്റി. പിന്നീട് സിഐയും മറ്റു ഉദ്യോഗസ്‌ഥരും ചേർന്ന് അനുനയിപ്പിച്ച് വിടുകയായിരുന്നു.
Read also: യുപിയില്‍ ഭര്‍തൃപിതാവ് മരുമകളെ പീഡിപ്പിച്ചു; ചോദ്യം ചെയ്‌ത മകനെ കൊലപ്പെടുത്തി