യുപിയില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍

By Staff Reporter, Malabar News
malabarnews-yogi
Yogi Adityanath
Ajwa Travels

ലക്‌നൗ: ഹത്രസ് വിഷയവും സ്‌ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഉത്തര്‍പ്രദേശില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം.

മുപ്പത് തരങ്ങളില്‍പെട്ട മുപ്പതിനായിരത്തോളം ആയുര്‍വേദ ചെടികളാണ് ഈ റോഡുകള്‍ക്ക് ഇരുഭാഗത്തുമായി നട്ടുവളര്‍ത്തിയത്. തുളസി, അശ്വഗന്ധ, ഭ്രിംഗരാജ്, ബ്രഹ്മി, മഞ്ഞള്‍ തുടങ്ങിയ ചെടികളാണ് ഉപയോഗിച്ചിരിക്കുന്നത്. വായു മലിനീകരണം തടയാനും ജനങ്ങള്‍ക്ക് ശുദ്ധവായു ലഭിക്കാനും ഇത് സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പദ്ധതി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും രണ്ടിലധികം റോഡുകള്‍ ഇത്തരത്തില്‍ ഉള്ളതാണ്.

യുപിയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗുരുതര കുറ്റകൃത്യങ്ങളായ ബലാല്‍സംഘം, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടങ്ങിയവ വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു.

ഏറ്റവും ഒടുവില്‍ ഹത്രസ് സംഭവത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. യുപി പോലീസിന്റെ നടപടികളില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Read Also: മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു എ പി എ; വിമര്‍ശിച്ച് കപില്‍ സിബല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE