60 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
caught with drugs
Representational image
Ajwa Travels

എടപ്പാൾ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവിനെ പിടികൂടി. ആലങ്കോട് വലിയകത്ത് മുഹമ്മദ് അജ്‌മലിനെയാണ് (28) കുറ്റിപ്പാല എക്‌സൈസ്‌ സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 60 ഗ്രാം എംഡിഎംഎയും 5 ഗ്രാം ചരസും പിടിച്ചെടുത്തിട്ടുണ്ട്. പൊതുമാർക്കറ്റിൽ ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് എക്‌സൈസ്‌ അറിയിച്ചു.

ട്രിപ്പിൾ ലോക്ക്ഡൗൺ പശ്‌ചാത്തലത്തിൽ മദ്യത്തിന്റെ ലഭ്യതക്കുറവ് മൂലം പ്രയാസപ്പെടുന്നവരെ ലക്ഷ്യമിട്ട് ഭീമൻ മയക്കുമരുന്ന് മാഫിയകൾ രംഗത്തുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനക്ക് ഇടയിലാണ് യുവാവിനെ പിടികൂടിയത്. ഓഫിസർമാരായ പ്രഗേഷ്, കണ്ണൻ, സജിത്, സൂരജ്, അരുൺ രാജ്, ജ്യോതി എന്നിവരാണ് എക്‌സൈസ്‌ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ശനിയാഴ്‌ച മഞ്ചേരി കോടതിയിൽ ഹാജരാക്കും.

Read also: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE