വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യക്ക് കർശന ഉപാധികളോടെ ജാമ്യം

അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.

By Senior Reporter, Malabar News
kavya- vatakara mdma case
കാവ്യ

കൊച്ചി: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതിയായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യക്ക് ജാമ്യം. കഴിഞ്ഞ ജൂലൈ 25 മുതൽ കാവ്യ റിമാൻഡിലായിരുന്നു. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.

മുൻപ് ക്രിമിനൽ പശ്‌ചാത്തലം ഒന്നുമില്ലാത്തതിനാൽ ഹരജിക്കാരിയെ തുടർന്ന് തടവിൽ പാർപ്പിക്കേണ്ടതില്ലെന്ന് കോടതി വ്യക്‌തമാക്കി. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണം, എല്ലാ ശനിയാഴ്‌ചകളിലും അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, വിചാരണക്കോടതിയുടെ അനുമതിയില്ലാതെ സംസ്‌ഥാനം വിട്ടുപോകരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.

കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്‌ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അധ്യാപികമാർ അറസ്‌റ്റിലായത്‌. നേരത്തെ, സഫ്‌വാൻ എന്ന യുവാവ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തനയെ അറസ്‌റ്റ് ചെയ്‌തത്‌.

കീർത്തനയുടെ മൊഴിയിൽ നിന്നാണ് സ്‌പെഷ്യലിസ്‌റ്റ് എജ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ പിടികൂടിയത്. പിന്നാലെ, പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ വിപി നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസ് എന്നിവരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ലഹരിവിറ്റ് ഇവർ വൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കേസ്.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE