പത്ത് ദിവസം കൊണ്ട് 100 കോടി ക്ളബിൽ; വിജയക്കുതിപ്പുമായി ‘2018’

ചിത്രം നൂറുകോടി ക്ളബിൽ എത്തിയ വിവരം നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് സ്‌ഥിരീകരിച്ചത്‌. ഇതോടെ, 2018 ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ളബിൽ എത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്തെത്തി. എട്ടു ദിവസം കൊണ്ട് 100 കോടി ക്ളബിലെത്തിയ പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്.

By Trainee Reporter, Malabar News
2018 movie
Ajwa Travels

കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷം, പ്രളയമെന്ന മഹാമാരി പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്‌ച എന്നോണം എത്തിയപ്പോൾ കേരളക്കര അത് ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്‌മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ ജൂഡ് ആന്തണി ചിത്രം ‘2018’ ബോക്‌സ് ഓഫീസിൽ ചരിത്ര വിജയം നേടി മുന്നേറുകയാണ്.

റിലീസ് ചെയ്‌ത്‌ പത്ത് ദിവസങ്ങൾക്കൊണ്ട് ചിത്രം 100 കോടി ക്ളബിൽ ഇടം നേടി. ഇതോടെ, ഏറ്റവും വേഗത്തിൽ ആഗോളതലത്തിൽ 100 കോടി കളക്ഷൻ നേടുന്ന മലയാള സിനിമയായി 2018 മാറിയിരിക്കുന്നു എന്നാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്ന വിവരം. ചിത്രം നൂറുകോടി ക്ളബിൽ എത്തിയ വിവരം നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് സ്‌ഥിരീകരിച്ചത്‌.

ഇതോടെ, 2018 ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ളബിൽ എത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്തെത്തി. എട്ടു ദിവസം കൊണ്ട് 100 കോടി ക്ളബിലെത്തിയ പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്. 2018 ചരിത്രം തിരുത്തി തിയേറ്ററുകളിൽ വൻ വിജയകരമായി മുന്നേറുകയാണ്. മെയ് അഞ്ചിനായിരുന്നു ചിത്രത്തിന്റെ റിലീസ്. 32 കോടിയാണ് ചിത്രം റിലീസ് ചെയ്‌ത്‌ നാലാം ദിനത്തിൽ തന്നെ വാരിക്കൂട്ടിയത്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു.

ഈ അടുത്ത കാലത്ത് ഒരൊറ്റ ദിവസം കൊണ്ട് അഞ്ചു കോടിക്ക് മുകളിൽ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 2018. ലൂസിഫർ, പുലിമുരുകൻ, ഭീഷ്‌മ പർവം, കുറുപ്പ്, മധുരരാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, എന്നീ സിനിമകളാണ് നൂറുകോടി ക്ളബിൽ ഇടം നേടിയ മറ്റു മലയാള സിനിമകൾ. മാളികപ്പുറവും നൂറുകോടി ക്ളബിൽ ഇടം നേടിയെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

jude anthony 2018

ലൂസിഫറാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ. 2018 കുതിപ്പ് തുടർന്നാൽ ലൂസിഫറിന്റെ റെക്കോർഡും പഴങ്കഥയായി മാറും. ‘Everyone Is A Hero’ എന്ന ടാഗ്‌ ലൈനോടെയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്‌ത 2018 പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഒറ്റ ശ്വാസത്തിൽ വിളിച്ചുപറഞ്ഞത്, ഇതാണ് ‘റിയൽ കേരളാ സ്‌റ്റോറി’ എന്നാണ്. ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോയാണ് ചിത്ര സംയോജനം. നോമ്പിൻ പോളിന്റേതാണ് സംഗീതം. കാവ്യാ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സികെ പത്‌മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2018ൽ കേരളത്തിൽ ഉണ്ടായ പ്രളയവും, ഇതുമൂലമുണ്ടായ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്‌മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും കഥയാണ് സിനിമയിൽ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.

Most Read: ‘ദി കേരള സ്‌റ്റോറി’; സിനിമ നിരോധിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE