ഒമാനിൽ 24 മണിക്കൂറിൽ 284 പേർക്ക് കൂടി കോവിഡ്; 237 പേർക്ക് രോഗമുക്‌തി

By Team Member, Malabar News
oman covid
Representational image
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 284 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 1,37,592 ആയി ഉയർന്നു. കൂടാതെ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചതോടെ, രാജ്യത്തിതുവരെ കോവിഡ് ബാധിതരായി മരിച്ച ആകെ ആളുകളുടെ എണ്ണം 1,543 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ചികിൽസയിലായിരുന്ന 237 ആളുകൾ രോഗമുക്‌തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 1,29,291 ആളുകളും രോഗമുക്‌തരായി. കൂടാതെ രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക് 94 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കോവിഡ് ബാധിച്ചു രാജ്യത്ത് ചികിൽസയിൽ കഴിയുന്ന ആളുകളിൽ 128 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 41 പേരുടെ നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിൽസയിൽ കഴിയുകയാണ്.

Read also : കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ കേന്ദ്രം എന്തുകൊണ്ട് പിൻവലിക്കുന്നില്ല; പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE