കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി

By Web Desk, Malabar News
beating of a youth at Kallada
Ajwa Travels

കോഴിക്കോട്: സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.

കോഴിക്കോട് സിറ്റി കമ്മീഷണർ എവി ജോർജിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ സ്വപ്‌നിൽ മഹാജന്റെ നേതൃത്വത്തിലായിരുന്നു സ്‌പെഷ്യൽ ഡ്രൈവ്. സിറ്റിയിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിന്ന് എസ്എച്ച്ഒ-മാരുടെ നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

നടക്കാവ് പോലീസ് സ്‌റ്റേഷനിൽ ഏഴ് പേരെയും വെള്ളയിൽ അഞ്ച്, ടൗൺ നാല്, കുന്ദമംഗലം- മൂന്ന്, എലത്തൂർ മൂന്ന്, ട്രാഫിക്- രണ്ട്, ചേവായൂർ- രണ്ട്, കസബ- ഒന്ന് പന്നിയങ്കര- ഒന്ന്, മെഡിക്കൽ കോളേജ്- ഒന്ന്, ബേപ്പൂർ- ഒന്ന് എന്നിങ്ങനെയാണ് പോലീസ് സ്‌റ്റേഷനുകളിൽ രേഖപ്പെടുത്തിയ അറസ്‌റ്റുകൾ.

തുടർന്നും ലോങ് പെന്റിങ് വാറണ്ട് പ്രതികൾക്കെതിരെ ഉള്ള നടപടികൾ ശക്‌തമാക്കുമെന്നും, വിദേശത്തുള്ള പിടികിട്ടാപുള്ളികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് നടപടികൾ ശക്‌തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Read Also: ഫേസ്ബുക്കിന് പേര് മാറ്റം; ഇനി മുതൽ മാതൃ കമ്പനി ‘മെറ്റ’ എന്നറിയപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE