മസ്കറ്റ്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 3538 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 35 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1977 ആയി ഉയർന്നു. അതേസമയം 3719 പേര് രോഗമുക്തിയും നേടിയിട്ടുണ്ട്. 1,68,770 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിൽ 818 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 272 പേര് തീവ്രപരിചണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,88,816 ആണ്.