ഒമാനിൽ മൂന്ന് ദിവസത്തിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3538 പേര്‍ക്ക്

By Staff Reporter, Malabar News
oman_covid
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3538 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 35 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1977 ആയി ഉയർന്നു. അതേസമയം 3719 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 1,68,770 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിൽ 818 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 272 പേര്‍ തീവ്രപരിചണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,88,816 ആണ്.

Read Also: 130 വെന്റിലേറ്റര്‍, 200 ഐസിയു, 1400 കിടക്കകള്‍; കോവിഡ് ചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE