കൊച്ചി: കോൺഗ്രസിന്റെ പരാജയത്തിന് പ്രധാന കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറായിരുന്നു എങ്കിൽ തിരഞ്ഞെടുപ്പ് ഫലം മെച്ചപ്പെടുമായിരുന്നു എന്നും കെവി തോമസ് പറഞ്ഞു.
സംഘടനാ തലത്തിലെ വീഴ്ചകൾ കണ്ടെത്തി തിരുത്താൻ ഇനിയെങ്കിലും നേതൃത്വം തയ്യാറാവണം എന്നും കെവി തോമസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെവി തോമസ് പാര്‍ട്ടി വിടുമെന്നും ഇടതു മുന്നണി സ്ഥാനാർഥിയായി മൽസരിക്കുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കെപിസിസി വര്‍ക്കിങ് പ്രസിഡണ്ടായി നിയമിച്ചാണ് ഹൈക്കമാന്‍ഡ് പ്രശ്നം തണുപ്പിച്ചത്.
Read also: പിതൃതുല്യനെയാണ് നഷ്ടപ്പെട്ടത്; ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തിൽ ജോസ് കെ മാണി