സംസ്‌ഥാനത്ത് കൗണ്ടർ ഇന്റലിജൻസ് സെൽ രൂപീകരിക്കും; ലക്ഷ്യം രഹസ്യാന്വേഷണം

By Staff Reporter, Malabar News
Malabarnews_ police station
Representational image
Ajwa Travels

കൊച്ചി: ഭീകരവാദ പ്രവര്‍ത്തനം പ്രതിരോധിക്കാൻ സംസ്‌ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാനൊരുങ്ങി പോലീസ്. കേന്ദ്ര സർക്കാർ നിര്‍ദേശ പ്രകാരമാണ് നടപടി. തെലുങ്കാന മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി രഹസ്യാന്വേഷണം നടത്തുകയാണ് സെല്ലിന്റെ പ്രധാന ദൗത്യം.

ഡെപ്യൂട്ടേഷന് പുറമേ പുതിയ റിക്രൂട്ട്മെന്റും സെല്ലിലേക്ക് നടക്കും. കേന്ദ്ര സര്‍ക്കാരാകും സെല്ലിന് പൂര്‍ണമായും ഫണ്ട് ചെയ്യുക. കഴിഞ്ഞ വര്‍ഷം സെല്ലിന് രൂപം നല്‍കാന്‍ ശ്രമിച്ചെങ്കിലും കോവിഡ് വ്യാപനം തടസമായി. ഈ വര്‍ഷം ഡിസംബറോടെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ പ്രവര്‍ത്തന സജ്‌ജമാക്കാനാണ് പുതിയ തീരുമാനം.

Read Also: കോവിഡ് കേസുകൾ കുറയുന്നില്ല; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE