തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ പേരിൽ സിക സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 5 പേരിലാണ് സിക കണ്ടെത്തിയത്. ജില്ലയിലെ ആനയറ സ്വദേശികളായ 2 പേര്‍ക്കും, കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ ആളുകൾക്കുമാണ് രോഗബാധ ഉണ്ടായത്. ആലപ്പുഴ എന്‍ഐവിയിലാണ് ഇവരുടെ സാംപിളുകൾ പരിശോധന നടത്തിയത്.
ആനയറ സ്വദേശികളായ 35കാരിക്കും 29കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ കുന്നുകുഴി സ്വദേശിനിയായ 38കാരിക്കും, പട്ടം സ്വദേശിയായ 33കാരനും, കിഴക്കേക്കോട്ട സ്വദേശിനിയായ 44കാരിക്കുമാണ് സിക സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാംപിളുകളിൽ 4 പേരുടെ സാംപിൾ രണ്ട് സ്വകാര്യ ആശുപത്രികളിൽ നിന്നും, ഒരെണ്ണം സർവയലൻസിന്റെ ഭാഗമായി ആരോഗ്യവകുപ്പും അയച്ചതാണ്.
അതേസമയം പരിശോധന നടത്തിയ 16 സാംപിളുകളിൽ ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 28 ആയി ഉയർന്നിട്ടുണ്ട്.
Read also : രാജ്യത്ത് 41,806 കോവിഡ് രോഗികൾ കൂടി; പ്രതിദിന കേസുകളിൽ വർധനവ്