സിക വൈറസ്; സംസ്‌ഥാനത്ത് 5 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു

By Team Member, Malabar News
Zika In Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൂടുതൽ പേരിൽ സിക സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 5 പേരിലാണ് സിക കണ്ടെത്തിയത്. ജില്ലയിലെ ആനയറ സ്വദേശികളായ 2 പേര്‍ക്കും, കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ ആളുകൾക്കുമാണ് രോഗബാധ ഉണ്ടായത്. ആലപ്പുഴ എന്‍ഐവിയിലാണ് ഇവരുടെ സാംപിളുകൾ പരിശോധന നടത്തിയത്.

ആനയറ സ്വദേശികളായ 35കാരിക്കും 29കാരിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. കൂടാതെ കുന്നുകുഴി സ്വദേശിനിയായ 38കാരിക്കും, പട്ടം സ്വദേശിയായ 33കാരനും, കിഴക്കേക്കോട്ട സ്വദേശിനിയായ 44കാരിക്കുമാണ് സിക സ്‌ഥിരീകരിച്ചത്‌. രോഗബാധ സ്‌ഥിരീകരിച്ച സാംപിളുകളിൽ 4 പേരുടെ സാംപിൾ രണ്ട് സ്വകാര്യ ആശുപത്രികളിൽ നിന്നും, ഒരെണ്ണം സർവയലൻസിന്റെ ഭാഗമായി ആരോഗ്യവകുപ്പും അയച്ചതാണ്.

അതേസമയം പരിശോധന നടത്തിയ 16 സാംപിളുകളിൽ ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്‌ഥാനത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 28 ആയി ഉയർന്നിട്ടുണ്ട്.

Read also : രാജ്യത്ത് 41,806 കോവിഡ് രോഗികൾ കൂടി; പ്രതിദിന കേസുകളിൽ വർധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE