തിരുവനന്തപുരം : സംസ്ഥാനത്ത് 2 പേർക്ക് കൂടി പുതുതായി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 2 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ 30കാരിക്കുമാണ് രോഗബാധ ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് നിലവിൽ സിക സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 46 ആയി ഉയർന്നു. ഇവരിൽ 5 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.
രോഗബാധിതരായ ആളുകൾ ആരും നിലവിൽ ആശുപത്രിയിലല്ല ചികിൽസയിൽ കഴിയുന്നത്. കൂടാതെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
Read also : ന്യൂനപക്ഷ സ്കോളർഷിപ്പ്: നീതിനിഷേധം അംഗീകരിക്കാനാവില്ല -എസ് ശറഫുദ്ധീൻ അഞ്ചാംപീടിക