2 പേർക്ക് കൂടി സിക; സംസ്‌ഥാനത്ത് ആകെ രോഗബാധിതർ 46 ആയി

By Team Member, Malabar News
Zika Virus In Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് 2 പേർക്ക് കൂടി പുതുതായി സിക വൈറസ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 2 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചത്‌.

തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ 30കാരിക്കുമാണ് രോഗബാധ ഉണ്ടായത്. ഇതോടെ സംസ്‌ഥാനത്ത് നിലവിൽ സിക സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 46 ആയി ഉയർന്നു. ഇവരിൽ 5 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.

രോഗബാധിതരായ ആളുകൾ ആരും നിലവിൽ ആശുപത്രിയിലല്ല ചികിൽസയിൽ കഴിയുന്നത്. കൂടാതെ എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി.

Read also : ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നീതിനിഷേധം അംഗീകരിക്കാനാവില്ല -എസ് ശറഫുദ്ധീൻ അഞ്ചാംപീടിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE