ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നീതിനിഷേധം അംഗീകരിക്കാനാവില്ല -എസ് ശറഫുദ്ധീൻ അഞ്ചാംപീടിക

By Desk Reporter, Malabar News
S Sharafudheen Anchampeedika_kerala muslim jamaath
എസ് ശറഫുദ്ധീൻ അഞ്ചാംപീടിക സംസാരിക്കുന്നു
Ajwa Travels

പാലക്കാട്: മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതികളും സംവരണം ഉൾപ്പെടെയുള്ള അനുകൂല്യങ്ങളും വെട്ടിച്ചുരുക്കി ഇല്ലായ്‌മ ചെയ്യുന്നത് മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള കടുത്ത നീതി നിഷേധവും വഞ്ചനയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന മീഡിയ കൺവീനർ എസ് ശറഫുദ്ധീൻ അഞ്ചാംപീടിക പറഞ്ഞു.

സച്ചാർ കമ്മീഷൻ കണ്ടെത്തലുകൾ പരിഹരിക്കുന്നതിന് രൂപീകരിച്ച പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ ചോർത്തികളയുന്ന നിലപാടുകളിൽ നിന്ന് പിന്തിരിയാൻ സർക്കാർ സന്നദ്ധത കാണിക്കണം. സ്‌കോളർഷിപ്പ് വിഷയത്തിൽ സർക്കാർ കൃത്യമായ നിലപാട് വ്യക്‌തമാക്കുകയും അതനുസരിച്ച് മുന്നോട്ട് പോകുകയുമാണ് വേണ്ടതെന്നും എസ്‌വൈഎസ്‌ പാലക്കാട് ജില്ലാ പബ്‌ളിക്‌ റിലേഷൻ ശിൽപശാലയിൽ വിഷയാവതരണം നടത്തി സംസാരിക്കവെ എസ് ശറഫുദ്ധീൻ ആവശ്യപ്പെട്ടു.

എസ്‌വൈഎസ്‌ സംസ്‌ഥാന പബ്‌ളിക്‌ റിലേഷൻ സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം ശിൽപശാല ഉൽഘാടനം ചെയ്‌തു. എസ്‌വൈഎസ്‌ ജില്ലാ പ്രസിഡണ്ട് എം എ നാസർ സഖാഫി പള്ളിക്കുന്ന് പ്രാർഥനക്ക് നേതൃത്വം നൽകി. എസ്‌വൈഎസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ സമാപന പ്രസംഗം നിർവഹിച്ചു. സംഘടനയുടെ ജില്ലാ സംസ്‌കാരികം ഡയറക്‌ടറേറ്റ്‌ ചെയർമാൻ യാഖൂബ് പൈലിപ്പുറം അധ്യക്ഷത വഹിച്ചു.

ജില്ലാ ക്യാബിനറ്റ് അംഗങ്ങൾ, ജില്ലാ സോൺ മീഡിയ ടീം അംഗങ്ങൾ, സംസ്‌കാരികം ഡയറക്‌ടറേറ്റ്‌, സർക്കിൾ സാംസ്‌കാരികം സെക്രട്ടറിമാർ ശിൽപശാലയിൽ പങ്കെടുത്തു. എസ്‌വൈഎസ്‌ പബ്‌ളിക്‌ റിലേഷൻ സെക്രട്ടറി ബഷീർ സഖാഫി വണ്ടിത്താവളം സ്വാഗതവും ജില്ലാ സംസ്‌കാരികം ഡയറക്‌ടറേറ്റ്‌ അംഗം അഷ്റഫ് മമ്പാട് നന്ദിയും പറഞ്ഞു.

Most Read: ‘ഇക്കാര്യം അഗീകരിച്ചാൽ യുപിയിൽ സഖ്യത്തിന് തയ്യാർ’; അഖിലേഷിനോട് അസദുദ്ദീൻ ഉവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE