ലക്ഷദ്വീപിൽ തിങ്കളാഴ്‌ച സ്‌കൂളുകൾ തുറക്കും; രക്ഷിതാക്കളുടെ അനുമതി പത്രം നിർബന്ധം

By Desk Reporter, Malabar News
School-reopen
Representational Image
Ajwa Travels

കവരത്തി: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനം. തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനിച്ചത്. 9 മുതല്‍ 12 വരെ ക്‌ളാസുകളാണ് തുറക്കുന്നത്. 9, 12 ക്ളാസുകളിലെ വിദ്യാർഥികള്‍ക്ക് രാവിലെ 10 മുതല്‍ ഒരു മണിവരെയും 10, 11 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയുമാകും ക്‌ളാസ് ഉണ്ടാവുക. രക്ഷിതാക്കളുടെ അനുമതി പത്രം വാങ്ങിയ ശേഷമായിരിക്കും വിദ്യാർഥികളെ സ്‌കൂളിൽ എത്തിക്കുക.

അതേസമയം, ഡെൽഹിയിൽ സ്‌കൂളുകൾ തുറക്കാന്‍ കർമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ഇതിനകം സര്‍ക്കാരിനോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. മഹാരാഷ്‌ട്രയും പഞ്ചാബും സ്‌കൂൾ തുറക്കാനുള്ള നീക്കത്തിലാണ്.

മഹാരാഷ്‌ട്രയില്‍ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിൽ അഞ്ചാം ക്‌ളാസ് മുതലും നഗരങ്ങളില്‍ എട്ടാം ക്‌ളാസ് മുതലും ഓഗസ്‌റ്റ് 17 മുതല്‍ ക്‌ളാസുകൾ ആരംഭിക്കും. പഞ്ചാബില്‍ 10 മുതല്‍ 12 വരെയുള്ള ക്‌ളാസുകൾ ജൂലൈ 26ന് ആരംഭിച്ചിരുന്നു.

Most Read:  സംസ്‌ഥാനത്ത് കനത്ത മഴ തുടർന്നേക്കും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE