കൊച്ചി: വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു. ഇന്ന് രാവിലെയാണ് നായരമ്പലം സ്വദേശിനി മുപ്പത് കാരിയായ സിന്ധുവിനെയും മകനെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. മകൻ ഗുരുതരാവസ്ഥയിൽ എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിൽസയിലാണ്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതിയുടെ മരണമൊഴിയിൽ സമീപവാസിയായ യുവാവിനെതിരെ ഗുരുതരമായ പരാമർശമുണ്ടെന്നുമാണ് റിപ്പോർട്. അയൽവാസിയായ യുവാവിനെതിരെ രണ്ട് ദിവസം മുൻപ് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. പോലീസും ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
Read also: സന്ദീപ് കൊലകേസ്; പ്രതികള്‍ക്ക് എതിരെ പുതിയ കേസ്