വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു; മകൻ ചികിൽസയിൽ

By Syndicated , Malabar News
Woman dies of burns
Ajwa Travels

കൊച്ചി: വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു. ഇന്ന് രാവിലെയാണ് നായരമ്പലം സ്വദേശിനി മുപ്പത് കാരിയായ സിന്ധുവിനെയും മകനെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. മകൻ ഗുരുതരാവസ്‌ഥയിൽ എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിൽസയിലാണ്.

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതിയുടെ മരണമൊഴിയിൽ സമീപവാസിയായ യുവാവിനെതിരെ ഗുരുതരമായ പരാമർശമുണ്ടെന്നുമാണ് റിപ്പോർട്. അയൽവാസിയായ യുവാവിനെതിരെ രണ്ട് ദിവസം മുൻപ് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. പോലീസും ഫൊറൻസിക് വിദഗ്‌ധരും വീട്ടിലെത്തി പരിശോധന നടത്തി.

Read also: സന്ദീപ് കൊലകേസ്; പ്രതികള്‍ക്ക് എതിരെ പുതിയ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE