തലശ്ശേരി ചിത്രകലാ വിദ്യാലയത്തില്‍ ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് പരാതി

By Web Desk, Malabar News
Ajwa Travels

കണ്ണൂര്‍: തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തില്‍ താൽക്കാലിക ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന പരാതി. യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രിന്‍സിപ്പല്‍ എ രവീന്ദ്രന്‍ അടക്കം ഒമ്പത് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്ന് തടഞ്ഞുവെക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയായ തലശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് എഫ്‌ഐആര്‍ കൈമാറുമെന്നും പോലീസ് അറിയിച്ചു.

പീഡന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഒരു പരാതി കൂടി വന്നിട്ടുണ്ട്. ഇതുകൂടി ചേര്‍ത്താണ് ചക്കരക്കല്‍ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

Malabar News: ഗുഡ്‌സ് ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിച്ചു; ജില്ലയിൽ വിദ്യാർഥിനി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE