മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. പദ്ധതി നാടിന് ഗുണകരമാകില്ലെന്നും ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലത്ത് കൂടി ഹൈ സ്പീഡ് റെയിൽ പോകുന്നത് അപകടകരമാണ്. സ്റ്റാൻഡേർഡ് ഗേജ് പാടില്ല. ബ്രോഡ്ഗേജ് തന്നെ വേണം. നിശ്ചിത കാലയളവിൽ പൂർത്തിയാക്കാനാവില്ലെന്നും പദ്ധതിയിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സിൽവർലൈൻ റെയിൽ പദ്ധതി സ്റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്നത് വിദേശവായ്പ കൂടി ലക്ഷ്യമിട്ടെന്ന് കെ റെയിൽ എംഡി വി അജിത്ത് കുമാർ വ്യക്തമാക്കിയിരുന്നു. സിൽവർലൈൻ നിർമിക്കാൻ വേണ്ട 63941 കോടി രൂപയിൽ ഏറിയ പങ്കും വായ്പ എടുത്തേ പറ്റൂ. ഇതും കൂടി കണക്കിലെടുത്താണ് സ്റ്റാൻഡേർഡ് ഗേജിൽ പാത നിർമിക്കുന്നതെന്നും എംഡി പറഞ്ഞു.
Also Read: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?