ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്തതിനെക്കാൾ 29,722 കേസുകളാണ് ഇന്ന് കൂടുതൽ റിപ്പോർട് ചെയ്തതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
703 കോവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്തത്. അതേസമയം 2,51,777 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്.
17.94 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 20,18,825 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിലും രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 46,387 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 1,15,357 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 15,388 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 32 പേർക്കുമാണ്.
അതേസമയം ഒമൈക്രോൺ കേസുകളുടെ എണ്ണത്തിൽ 4.36 ശതമാനം വർധനയാണ് രാജ്യത്ത് ഇന്ന് റിപ്പോർട് ചെയ്തത്. ഇതുവരെ 9,692 പേർക്കാണ് ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചത്.
Most Read: 2022 ട്വന്റി-20 ലോകകപ്പ് മൽസരക്രമം പുറത്ത്