തിരുവനന്തപുരത്ത് വിരണ്ട ആന പാപ്പാനെ കൊന്നു

By Desk Reporter, Malabar News
Elephants turns violent
Rep. Image

തിരുവനന്തപുരം: കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.

കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ. ഇതിനിടെ പാപ്പാന്റെ ശരീരത്തിലേക്ക് ആന തടി എടുത്തിടുകയായിരുന്നു. പാപ്പാന്റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതേദഹം മാറ്റാനായത്. ആനയെ ഇനിയും തളയ്‌ക്കാനായിട്ടില്ല. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനക്കൊപ്പം ഉണ്ടായിരുന്നു.

Most Read:  ഇലോൺ മസ്‌ക് ട്വിറ്റർ ബോർഡിൽ അംഗമാകില്ല; സിഇഒ പരാഗ് അഗർവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE