കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ആറുപേർ പിടിയിൽ

By Desk Reporter, Malabar News
Gold hunt in Karipur
Representational Image

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട നടത്തി പോലീസ്. 2 യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ 2 കരിയര്‍മാരടക്കം 6 പേരെ അറസ്‌റ്റ് ചെയ്‌തു.

ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്‌ണുദാസ്, ബഹ്‌റിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരും ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലീം എന്നിവരുമാണ് പിടിയിലായത്.

കസ്‌റ്റംസ്‌ പരിശോധന പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തിറങ്ങിയ വിഷ്‌ണുദാന്റെയും ഷിജിത്തിന്റെയും ദേഹത്തുനിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ ഉരുളകളായി ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം. 2 കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Most Read: ‘ലൗ ജിഹാദ്’ ആരോപണം; സിപിഎമ്മിന്റെ വിശദീകരണ യോഗം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE