‘ലൗ ജിഹാദ്’ ആരോപണം; സിപിഎമ്മിന്റെ വിശദീകരണ യോഗം ഇന്ന്

By Desk Reporter, Malabar News
'Love Jihad' allegation; CPM's explanatory meeting today
Ajwa Travels

കോഴിക്കോട്: കോടഞ്ചേരിയില്‍ ക്രിസ്‌ത്യൻ മതത്തില്‍പെട്ട പെണ്‍കുട്ടിയെ മുസ്‌ലിം സമുദായംഗമായ ഡിവൈഎഫ്ഐ നേതാവ് ജീവിത പങ്കാളിയാക്കിയതിൽ സിപിഎം ഇന്ന് നിലപാട് വിശദീകരിക്കും. കോ‍ടഞ്ചേരിയില്‍ വൈകിട്ട് അഞ്ചിനാണ് സിപിഎമ്മിന്റെ രാഷ്‌ട്രീയ വിശദീകരണയോഗം.

സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ ക്രിസ്‌ത്യൻ മതത്തില്‍പെട്ട ജോയ്‌സ്‌നയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലൗ ജിഹാദ് ആരോപണം ഉയർന്നത്.

അതേസമയം ലൗജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. സെക്കുലര്‍ വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കും. സമസ്‌ത മേഖലയിലും തീവ്രവാദം പിടിമുറുക്കുന്ന കാലത്ത് ഷെജിനും ജോയ്‌സ്‌നയും പുതുതലമുറക്ക് മാതൃകയാണെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ ഡിവൈഎഫ്ഐ വ്യക്‌തമാക്കി.

വിവാഹം, ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളടക്കമുള്ളവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഷെജിന്‍ മതസൗഹാർദ്ദം തകര്‍ത്തെന്നും ഒരു സമുദായത്തെ വേദനിപ്പിച്ചെന്നും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസ് ആരോപിച്ചിരുന്നു. ഷെജിനെതിരെ നടപടിയെടുക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം ജോര്‍ജ് എം തോമസിന്റ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം ഉയരുന്നുണ്ട്.

Most Read:  ‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; ശ്രീരാമസേന നേതാവിനെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE