കണ്ണൂർ: ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഏഴ് വയസുകാരൻ ഉൾപ്പടെ രണ്ടുപേരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, ഇയാളുടെ മകളുടെ മകൻ ആഗ്നേയ് എന്നിവരാണ് മരിച്ചത്.
കണ്ണൂർ പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
Most Read: പോലീസുകാരുടെ മരണം; കസ്റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ