തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഉച്ചവരെ 9 ജില്ലകളിലുണ്ടായിരുന്ന യെല്ലോ ജാഗ്രത 5 ജില്ലകളിലേക്ക് ചുരുക്കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ടുള്ളത്. 20ആം തീയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിൽ പരക്കെയുണ്ടായിരുന്ന മഴ സാധ്യത വരും ദിവസങ്ങളിൽ കുറയുമെന്നാണ് സൂചന. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് നാളെ വരെ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കർണാടക തീരത്ത് നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Read Also: പാൽ ഉൽപന്നങ്ങളുടെ ജിഎസ്ടി വർധനവ് ആശങ്കാജനകം; രമേശ് ചെന്നിത്തല