മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട് 5 ജില്ലകളിലേക്ക് ചുരുക്കി

By Staff Reporter, Malabar News
Heavy Rain In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഉച്ചവരെ 9 ജില്ലകളിലുണ്ടായിരുന്ന യെല്ലോ ജാഗ്രത 5 ജില്ലകളിലേക്ക് ചുരുക്കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ യെല്ലോ അല‍ർട്ടുള്ളത്. 20ആം തീയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അല‍ർട് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ കേരളത്തിൽ പരക്കെയുണ്ടായിരുന്ന മഴ സാധ്യത വരും ദിവസങ്ങളിൽ കുറയുമെന്നാണ് സൂചന. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് നാളെ വരെ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതതെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കർണാടക തീരത്ത് നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യത.

Read Also: പാൽ ഉൽപന്നങ്ങളുടെ ജിഎസ്‌ടി വർധനവ് ആശങ്കാജനകം; രമേശ്‌ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE