മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കും

കിനാലൂർ എറമ്പറ്റ താഴ മങ്ങാട്ടുമ്മൽ അശോകൻ (56), നടുവണ്ണൂർ കരുവണ്ണൂർ തോലേറ്റിയിൽ റെനീഷ് (43) എന്നിവരാണ് ഇന്നലെ മരിച്ചത്.

By Trainee Reporter, Malabar News
kozhikode tragic incident
Ajwa Travels

കോഴിക്കോട്: കോവൂരിൽ ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ ആരോഗ്യവിഭാഗം. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി.

സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്. ഫൊറൻസിക് സംഘം മാലിന്യ ടാങ്കിലെ സാമ്പിൾ ശേഖരിച്ചു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി രേഖപ്പെടുത്തും. കിനാലൂർ എറമ്പറ്റ താഴ മങ്ങാട്ടുമ്മൽ അശോകൻ (56), നടുവണ്ണൂർ കരുവണ്ണൂർ തോലേറ്റിയിൽ റെനീഷ് (43) എന്നിവരാണ് ഇന്നലെ മരിച്ചത്.

ഇരിങ്ങാടൻപള്ളി കാളാണ്ടിത്താഴം റോഡിലെ അമ്മാസ് ദാബ ഹോട്ടലിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം. ഏഴ് അടിയോളം താഴ്‌ചയുള്ള ടാങ്കിൽ രണ്ടടിയോളം ദ്രവരൂപത്തിൽ മാലിന്യം ഉണ്ടായിരുന്നു. പൂട്ടിക്കിടക്കുന്ന ഹോട്ടൽ, നടത്തിപ്പുകാർ മാറുന്നതിന്റെ മുന്നോടിയായി നവീകരിക്കുമ്പോഴാണ് ദുരന്തം ഉണ്ടായത്.

ടാങ്കിന്റെ ആൾനൂഴി മാറ്റി ഇറങ്ങിയ അശോകൻ ടാങ്കിലേക്ക് കുഴഞ്ഞുവീണു. രക്ഷിക്കാൻ ഇറങ്ങിയ റെനീഷും കുഴഞ്ഞുവീഴുകയായിരുന്നു. മറ്റൊരാൾ ഇറങ്ങാൻ ശ്രമിച്ചെങ്കിലും പിൻമാറി. തുടർന്ന് അഗ്‌നിശമന സേനയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. പിന്നാലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദുരന്തം കണ്ടുനിന്ന ഹോട്ടൽ നടത്തിപ്പുകാരി ജുബ്‌ന ബോധരഹിതയായി വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.

Most Read| ഇറാനിലേക്ക് അവയവക്കടത്ത്; മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE