കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു; പോറ്റിയുമായുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്

പോറ്റിയുടെ കുടുംബവുമൊത്തുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പിതാവിന്റെ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ ഒരുവട്ടം പോയെന്നാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്. ഈ വാദം പൊളിയുകയാണ്.

By Senior Reporter, Malabar News
Controversies do not affect people; Kadakampally responds to allegations
Kadakampalli Surendran
Ajwa Travels

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. പോറ്റിയുടെ കുടുംബവുമൊത്തുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പിതാവിന്റെ ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്നാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്. ഒരു പ്രാവശ്യം മാത്രം പോയെന്നും അന്ന് തനിക്കൊപ്പം രാജു എബ്രഹാം ഉണ്ടായിരുന്നു എന്നുമാണ് കടകംപള്ളി ആദ്യം പറഞ്ഞത്. അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്ത് കൊടുത്തുവെന്നുമായിരുന്നു കടകംപള്ളിയുടെ വിശദീകരണം.

എന്നാൽ, പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും വീട്ടിലെ സന്ദർശകനായിരുന്നു എന്നും തെളിയിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പോറ്റിയുടെ വീട് തന്നെയാണ് ചിത്രത്തിൽ കാണുന്നത്. പോറ്റിയുടെ അമ്മാവന്റെ മകൾ പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു. കടകംപള്ളി വീട്ടിൽ വന്ന സമയത്ത് ആ കുട്ടിയെ വിളിച്ചുവരുത്തി സമ്മാനം നൽകുന്ന ചിത്രമാണ് പോറ്റി പകർത്തി സൂക്ഷിച്ചതും ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും.

കടകംപള്ളി സുരേന്ദ്രനെ എസ്ഐടി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. പുതിയ ചിത്രങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിനിടെ, കഴിഞ്ഞദിവസം യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്‌തിരുന്നു. ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ കേസിൽ ചോദ്യം ചെയ്‌തത്‌.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE