രഞ്‌ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്‌മീർ; കന്നിക്കിരീടത്തിൽ മുത്തമിട്ടു

കർണാടകയെ തോൽപ്പിച്ചാണ് ജമ്മു കന്നിക്കിരീടത്തിൽ മുത്തമിട്ടത്. മൽസരം സമനിലയിൽ ആയെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡാണ് ജമ്മുവിന് തുണയായത്.

By Senior Reporter, Malabar News
Jammu Kashmir Historic Ranji Trophy Title Win
ജമ്മു കശ്‌മീർ ക്രിക്കറ്റ് ടീം (Image Courtesy: The New Indian Express)
Ajwa Travels

ഹുബ്ളി: രഞ്‌ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്‌മീർ. കർണാടകയെ തോൽപ്പിച്ചാണ് ജമ്മു കന്നിക്കിരീടത്തിൽ മുത്തമിട്ടത്. മൽസരം സമനിലയിൽ ആയെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡാണ് ജമ്മുവിന് തുണയായത്. ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്‌കോർ ഉയർത്തിയ ടീം എതിരാളികളായ കർണാടകയ്‌ക്കെതിരെ നിർണായക ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കിയിരുന്നു.

ആദ്യ ഇന്നിങ്സിൽ 584 റൺസ് ഉയർത്തിയ ജമ്മു, കർണാടകയെ 293 റൺസിന് എറിഞ്ഞിട്ടു. അതോടെ 291 റൺസ് ലീഡ് സ്വന്തമായി. രണ്ടാം ഇന്നിങ്സിൽ 342-4 എന്ന നിലയിൽ ജമ്മു ഡിക്ളയർ ചെയ്‌തു. നാല് വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ജമ്മു, കിരീടം ഉറപ്പിച്ചാണ് ബാറ്റിങ്ങിന് ഇറങ്ങിയത്.

കളി കൈവിടാതിരിക്കാൻ പരമാവധി ശ്രമിച്ചാണ് ബാറ്റർമാർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടു പോയത്. നേരത്തെ, ജമ്മുവിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടന്ന് നിർണായക ലീഡെന്ന ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കർണാടകയ്‌ക്ക് ആശിച്ചപോലെ റൺസ് കണ്ടെത്താനായില്ല. കെഎൽ. രാഹുൽ, ക്യാപ്റ്റൻ ദേവ്‌ദത്ത് പടിക്കൽ, കരുൺ നായർ, രവിചന്ദ്ര സ്‌മരൺ, ശ്രേയസ് ഗോപാൽ എന്നിവർ പെട്ടെന്ന് പുറത്തായതാണ് കർണാടകയ്‌ക്ക് തിരിച്ചടിയായത്.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE