ന്യൂഡെൽഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെൽ ഇന്ത്യയും. ബെംഗളൂരുവിലെ ഷെൽ ഔട്ട്ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും പവർ പെട്രോളിന് 129.85 രൂപയും നൽകേണ്ടി വരും.
സാധാ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയുമാണ് പുതിയ നിരക്ക്. ഇന്നുമുതൽ ഷെല്ലിന്റെ പമ്പുകളിൽ നിന്ന് പെട്രോൾ, ഡീസൽ നിറയ്ക്കുന്നവർക്ക് പുതുക്കിയ നിരക്ക് നൽകേണ്ടിവരും. രണ്ടാഴ്ച മുൻപും ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു.
പെട്രോൾ വിലയിൽ രണ്ട്- രണ്ടര രൂപ വർധിപ്പിച്ച് 108.50 രൂപയാക്കിയിരുന്നു. ഡീസൽ വില 93.50 ആയും വർധിപ്പിച്ചു. ഷെല്ലിന് രാജ്യത്താകമാനം 350 ഔട്ട്ലെറ്റുകളാണ് ഉള്ളത്. അതേസമയം, വില വർധിപ്പിച്ചതിനെ കുറിച്ച് ഷെൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര എനർജി പെട്രോൾ വിലയിൽ അഞ്ച് രൂപയും ഡീസൽ വിലയും മൂന്ന് രൂപയും വർധിപ്പിച്ചിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































