സംസ്‌ഥാനത്ത്‌ മിൽമ പാലിന് വില കൂടും; ലിറ്ററിന് നാലുരൂപ വർധിച്ചേക്കും

നാളത്തെ മിൽമ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

By Senior Reporter, Malabar News
Food Safety Commission
Ajwa Travels

കോട്ടയം: സംസ്‌ഥാനത്ത്‌ മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് സാധ്യത. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് മിൽമ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂല തീരുമാനം സർക്കാർ എടുക്കുകയായിരുന്നു. നാളത്തെ മിൽമ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

ആദ്യം നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലാത്തതിനാലാണ് വീണ്ടും ആവശ്യപ്പെട്ടതെന്ന് ചെയർമാൻ കെഎസ്. മണി പറഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽ വില കൂട്ടാനാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

ലിറ്ററിന് നാലുമുതൽ ആറുരൂപ വരെ വർധിപ്പിക്കണമെന്നാണ് ആറുമാസം മുൻപ് ബോർഡ് തീരുമാനം എടുത്തിരുന്നതെന്നും ഇത് ഉടൻ നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാർ അനുമതി നിഷേധിച്ചിരുന്നത്. എന്നാൽ, ബോർഡ് വീണ്ടും കത്ത് നൽകുകയായിരുന്നു. ഇതിലാണ് സർക്കാരിന്റെ അനുകൂല നടപടി.

Most Read| ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; ഒപെക് കൂട്ടായ്‌മയിൽ നിന്ന് പിൻമാറി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE