തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കെസി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോർട് തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താൻ നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
നിരീക്ഷകരുടെ മുന്നിൽ പക്ഷം പിടിച്ചില്ല. തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയിൽ സണ്ണി ജോസഫ് കെസി.വേണുഗോപാലിനെ പിന്തുണച്ചെന്നായിരുന്നു ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട് ചെയ്‌തത്. എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രവും പുറത്തുവിട്ടിരുന്നു.
എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ റിപ്പോർട്ടാണ് സണ്ണി ജോസഫ് തള്ളിയിരിക്കുന്നത്. സണ്ണി ജോസഫിനെ കൂടാതെ, സന്ദീപ് ജി. വാര്യർ, സജീവ് ജോസഫ്, ടിഒ. മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും കെസിയെ പിന്തുണച്ചുവന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, മുഖ്യമന്ത്രി പദത്തിലേക്ക് ശക്‌തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്‌ക്ക് കനത്ത തിരിച്ചടിയാണ് എംഎൽമാരുടെ നിലപാട് നൽകുന്നത്. ചെന്നിത്തലയ്‌ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോർട്. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട വിഡി. സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
Most Read| ഹാന്റാ വൈറസ് മറ്റൊരു മഹാമാരിയോ? ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന



































