സണ്ണി ജോസഫിന് വൈദ്യുതി, അനിൽ കുമാറിന് റവന്യൂ; മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

മുഖ്യമന്ത്രി വിഡി. സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് ലഭിച്ചത്. ആഭ്യന്തരം, വിജിലൻസ് വകുപ്പ് രമേശ് ചെന്നിത്തലയ്‌ക്കും ലഭിച്ചു.

By Senior Reporter, Malabar News
VD Satheesan_

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ശേഷം വിഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. വൻ അഴിച്ചുപണിയാണ് വകുപ്പ് വിഭജനത്തിൽ നടന്നത്. മുഖ്യമന്ത്രി വിഡി. സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് ലഭിച്ചത്. ആഭ്യന്തരം, വിജിലൻസ് വകുപ്പ് രമേശ് ചെന്നിത്തലയ്‌ക്കും ലഭിച്ചു.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ, റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എപി. അനിൽ കുമാറിനാണ് റവന്യൂ വകുപ്പ്. എം.ലിജുവിന് എക്‌സൈസ്, സഹകരണ വകുപ്പുകളും ലഭിച്ചു.

മന്ത്രിമാർ/ വകുപ്പുകൾ

  1. വിഡി. സതീശൻ- ധനകാര്യം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്‌നോളജി, ലോട്ടറി
  2. രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
  3. സണ്ണി ജോസഫ്- വൈദ്യുതി, പാര്ലമെന്ററികാര്യം, പരിസ്‌ഥിതി
  4. എപി. അനിൽകുമാർ- റവന്യൂ
  5. കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
  6. മോൻസ് ജോസഫ്- ജലവിഭവം
  7. ഷിബു ജോൺ: വനം
  8. അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ളൈസ്
  9. സിപി. ജോൺ- ഗതാഗതം
  10. എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്‌ജ്
  11. പിസി. വിഷ്‌ണുനാഥ്‌- ടൂറിസം, സാംസ്‌കാരികം
  12. റോജി എം ജോൺ- ഉന്നത വിദ്യാഭ്യാസം
  13. ബിന്ദു കൃഷ്‌ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം
  14. എം. ലിജു- എക്‌സൈസ്, സഹകരണം
  15. കെഎം. ഷാജി- തദ്ദേശ സ്വയംഭരണം
  16. പികെ. ബഷീർ- പൊതുമരാമത്ത്
  17. വിഇ. അബ്‌ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
  18. ടി. സിദ്ദിഖ്- കൃഷി
  19. കെഎ. തുളസി- പിന്നാക്കക്ഷേമം
  20. ഒജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കിയോളജി
  21. പികെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

Most Read| മിൽമ പാൽ വില കൂട്ടി; ലിറ്ററിന് നാലുരൂപയുടെ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE