മിൽമ പാൽ വില കൂട്ടി; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

മറ്റു പാൽ ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്.

By Senior Reporter, Malabar News
Milma Products
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലുരൂപയാണ് വർധിപ്പിച്ചത്. തൈരിന് കിലോയ്‌ക്ക് പത്തുരൂപ കൂടും. മറ്റു പാൽ ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്.

പാൽ കവറുകളിൽ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ക്ഷീരകർഷകരുടെ ചിലവ് വർധിച്ച സാഹചര്യത്തിലാണ് പാൽ വില കൂട്ടുന്നതെന്നും ലിറ്ററിന് നാലുരൂപ കൂടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്ക് ലഭിക്കുമെന്നും മിൽമ അറിയിച്ചു.

അതേസമയം, ഈ തുക അപര്യാപ്‌തമാണെന്നാണ് ക്ഷീരകർഷകരുടെ വാദം. ഏറ്റവുമൊടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. ലിറ്ററിന് നാലുരൂപയായിരുന്നു വർധിപ്പിച്ചിരുന്നത്. ലിറ്ററിന് നാലുമുതൽ ആറുരൂപവരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. എന്നാൽ, തിരഞ്ഞെടുപ്പ് ആയതിനാൽ വില വർധനയ്‌ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE