തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് ഈമാസം ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബിയുടെ തീരുമാനം. യൂണിറ്റിന് രണ്ടുപൈസ വീതമാണ് സർചാർജ് ഈടാക്കുക. പ്രതിമാസ ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാവുക.
കഴിഞ്ഞ മാസം യൂണിറ്റിന് ഒരു പൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്. 5.48 കോടി രൂപ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെഎസ്ഇബിക്ക് വലിയതോതിലുള്ള ബാധ്യത ഉണ്ടായതാണ് ഈ വർധനവിന് കാരണം.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തെ വൈദ്യുതി വാങ്ങലിലൂടെ മാത്രം 5.48 കോടി രൂപയുടെ അധിക ചെലവാണ് ബോർഡിന് ഉണ്ടായത്. ഈ അധിക ബാധ്യത ഇന്ധന സർചാർജായി ഉപയോക്താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡിന്റെ തീരുമാനം.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































