ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മന്ത്രി രാമലിംഗ റെഡ്‌ഡി രാജിവെച്ചു

ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്‌തിയെ തുടർന്നാണ് രാജി.

By Senior Reporter, Malabar News
Ramalinga Reddy Resings
രാമലിംഗ റെഡ്‌ഡി (Image Courtesy: The Hindu)

ബെംഗളൂരു: കർണാടകയിൽ ഡികെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്‌ഡി മന്ത്രിസ്‌ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്‌തിയെ തുടർന്നാണ് രാജി.

സത്യപ്രതിജ്‌ഞ ചൊല്ലി അധികാരത്തിലേറിയതിന്റെ ദിവസങ്ങൾക്കകമാണ് രാജി. കഴിഞ്ഞ ദിവസം രാമലിംഗ റെഡ്‌ഡിയെ ജലസേചന വകുപ്പ് മന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജലസേചന വകുപ്പ് ഏറ്റെടുക്കാനാവില്ലെന്നും ബെംഗളൂരു നഗരവികസന വകുപ്പ് വേണമെന്നും രാമലിംഗ റെഡ്‌ഡി ആവശ്യപ്പെട്ടിരുന്നു.

ഇത് മുഖ്യമന്ത്രി ഡികെ. ശിവകുമാറിനെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ഇത് നൽകാൻ തയ്യാറാകാത്തതിനെ തുടന്ന് രാമലിംഗ റെഡ്‌ഡി അസ്വസ്‌ഥനായിരുന്നു. തുടർന്നാണ് രാജി സമർപ്പിച്ചത്.

കർണാടക സർക്കാരിലെ ഏറ്റവും സ്വാധീനമുള്ള വകുപ്പായാണ് ബെംഗളൂരു നഗരവികസന മന്ത്രാലയത്തെ കാണുന്നത്. ഡികെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ ഈ വകുപ്പ് രാമലിംഗ റെഡ്‌ഡിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു. ഡികെ അധികാരമേറ്റതിന് പിന്നാലെ കൃഷ്‌ണ ബൈര ഗൗഡയ്‌ക്കാണ് വകുപ്പ് നൽകിയിരിക്കുന്നത്.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഡികെ. ശിവകുമാറായിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്‌തിരുന്നത്‌. താൻ മുഖ്യമന്ത്രിയാകുന്ന ഘട്ടത്തിൽ ഈ വകുപ്പ് കൈമാറണമെന്നായിരുന്നു രാമലിംഗ റെഡ്‌ഡിക്ക് ഡികെ നൽകിയിരുന്ന ഉറപ്പ്. എന്നാൽ. ഇതിൽ നിന്നെല്ലാം നേർ വിപരീതമായാണ് കാര്യങ്ങൾ നടന്നത്. കഴിഞ്ഞ ദിവസമാണ് വകുപ്പ് വിഭജനം പൂർത്തിയായത്.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE