തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി വിഡി. സതീശൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്. അഞ്ചുവർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയോജനങ്ങളെ സംരക്ഷിക്കും. സാമൂഹിക വികസന സൂചികകൾ സ്തംഭനാവസ്ഥയിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണ്. കേന്ദ്ര വിഹിതത്തിലും കുറവ് ഉണ്ടായി. കിഫ്ബിയുടെ നിലവിലെ ഘടന സമഗ്രമായി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
- ആധുനികവും നൂതനവുമായ മാർഗങ്ങളിലൂടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും.
- ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽപാത വേഗത്തിൽ നടപ്പാകും
- മദർഷിപ്പ് നിർമാണം ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം നടപ്പാക്കും. ഇത്തരം തൊഴിൽ കേന്ദ്രങ്ങളിൽ തീരദേശത്തുള്ളവർക്ക് തൊഴിൽ സംവരണം.
- കേരള മാരിടൈം പോളിസി രൂപീകരിക്കും
- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സതേൺ കേരള എക്കിഡോർ
- കൊച്ചി വിമാനത്താവളത്തിൽ ഗ്ളോബൽ കൺവെൻഷൻ സെന്റർ
- ഇൻവെസ്റ്റ് മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കും
- വൺ കേരള കരുതൽ മിഷൻ- രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം.
- ബഹിരാകാശ മേഖലയിൽ വർധിച്ചുവരുന്ന സ്വകാര്യ സ്റ്റാർട്ടപ്പുകൾക്ക് അഞ്ചുകോടി
- കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കും- 100 കോടി വകയിരുത്തി.
- വയനാട് ട്രൈബൽ സർവകലാശാലക്ക് 50 കോടി.
- വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പത്തുകോടി
- സമഗ്ര ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കും
- ഫുട്ബോൾ പ്രേമികൾക്ക് ആധുനിക സജ്ജീകരണങ്ങളോടെ മലബാറിൽ സ്റ്റേഡിയം- ഇതിനായി 50 കോടി
- മൽസ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും- 100 കോടി
- എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്ന ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി- പ്രാഥമികമായി 10 കോടി
- ഭൂമിയുടെ ന്യായവില സമഗ്രമായി പുനഃപരിശോധിക്കും
- നിലമ്പൂർ സർക്കാർ കോളേജിന് സ്വന്തമായി കെട്ടിടം
- പൊന്നാനി തീരദേശ സംരക്ഷണഭിത്തി നിർമാണത്തിന് മൂന്നുകോടി
- സലിം കുമാറിന് എറണാകുളത്ത് സ്മാരകം- ഒരുകോടി
- സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും.
- പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്. ടൂറിസ്റ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറച്ചു.
- ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു.
- ട്രഷറി വകുപ്പിന് 20 കോടി
- ഓപ്പറേഷൻ തൂഫാന് 10 കോടി
- സ്ത്രീ സുരക്ഷയ്ക്കായി ‘മകൾക്കൊപ്പം’ പദ്ധതി
- റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി
- പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കായി 600 കോടി
- തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ
- ആരോഗ്യമേഖലക്ക് 2074 കോടി
Most Read| ടെലഗ്രാം നിരോധനം ശരിവെച്ച് ഡെൽഹി ഹൈക്കോടതി; വിലക്ക് 22 വരെ



































