സംസ്‌ഥാനത്ത്‌ വീണ്ടും പനി മരണം; മരിച്ചത് കോഴിക്കോട് മാവൂർ സ്വദേശിനി

മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്.

By Senior Reporter, Malabar News
A fever spreads in the state
Representational Image

കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്‌ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്‌ഥിരീകരിച്ചത്‌. ഷിഗെല്ല പരിശോധനക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. പൂണെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഇവരെ ഡിസ്‌ചാർജ് ചെയ്‌തു.

കോഴിക്കോട് ഉൾപ്പടെ റിപ്പോർട് ചെയ്യപ്പെട്ട ഷിഗെല്ല രോഗവ്യാപനം നിലവിൽ പൂർണമായും നിയന്ത്രണ വിധേയമാണെന്നും പുതിയ മരണങ്ങൾ എങ്ങും റിപ്പോർട് ചെയ്‌തിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിളിച്ചുചേർത്ത ഉന്നത സമിതി യോഗത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Most Read| ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രഖ്യാപിച്ചു; ചർച്ചകൾ നീളുമെന്ന് ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE