കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി ഷിഗെല്ല റിപ്പോർട് ചെയ്‌തു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ, സംസ്‌ഥാനത്ത് ജൂൺ മാസം മാത്രം 166 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈവർഷം ഇതുവരെ 242 പേർക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഈമാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്-58, വയനാട്-22, തൃശൂർ-12, ആലപ്പുഴ-3 എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം-24, തിരുവനന്തപുരം-17, കണ്ണൂർ-11, കൊല്ലം-10, ഇടുക്കി-3, എറണാകുളം-3, പാലക്കാട്-3 എന്നിവിടങ്ങളിലും ഈമാസം ഷിഗെല്ല റിപ്പോർട് ചെയ്‌തു.
നിപ്പയിൽ പുതിയ കേസുകളില്ല; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ്പ രോഗബാധിതന്റെ സമ്പർക്ക പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരും, ഉയർന്ന വിഭാഗത്തിൽപ്പെട്ട 14 പേരും ക്വാറന്റെയ്‌നിലാണ്.
കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ്പ ബാധിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിൽ തുടരുകയാണ്. അതേസമയം, രോഗബാധ റിപ്പോർട് രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 86 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.
Most Read| ഖമനയിയുടെ സംസ്‌കാരം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ




































