മുണ്ടിനീര് വ്യാപനം; ആലപ്പുഴ തുമ്പോളി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു

തുമ്പോളി എസ്എൻവി എൽപി സ്‌കൂളിലെ കുട്ടികളിലാണ് മുണ്ടിനീര് സ്‌ഥിരീകരിച്ചത്‌.

By Senior Reporter, Malabar News
Mumps Outbreak
Rep. Image

ആലപ്പുഴ: ജില്ലയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിലെ കുട്ടികളിൽ മുണ്ടിനീര് വ്യാപിക്കുന്നു. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി.

രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂലൈ ഒന്നുമുതൽ 21 ദിവസത്തേക്ക് മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കലക്‌ടർ ഉത്തരവിട്ടത്.

എന്താണ് മുണ്ടിനീര്?

ഉമിനീർ ഗ്രന്ധികളെ ബാധിക്കുന്ന വൈറൽ അണുബാധയാണ് മുണ്ടിനീര് അഥവാ മംപ്‌സ്. പാരാമിക്‌സോവൈറസ് മൂലം വരുന്ന ഈ രോഗം ഉമിനീർ വഴിയോ ശ്വാസകോശത്തിൽ നിന്ന് പുറത്തുവരുന്ന തുള്ളികൾ വഴിയോ പടരുന്നു. ശ്വസനനാളി വഴി ശരീരത്തിനുള്ളിൽ കടക്കുന്ന പാരാമിക്‌സോവൈറസ് പിന്നീട് രക്‌തപ്രവാഹത്തിലേക്കും പടരും. വൈറസ് അണുബാധയ്‌ക്കും നീർക്കെട്ടിനും കാരണമാകുന്നു.

രണ്ട് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികളിലാണ് ഈ രോഗം പൊതുവെ വരാറുള്ളത്. എന്നാൽ, അപൂർവം അവസരങ്ങളിൽ വാക്‌സിൻ എടുത്ത കൗമാരക്കാർക്കും മുതിർന്നവർക്കും അവരുടെ പ്രതിരോധശേഷി കുറയുന്നതിനെ തുടർന്ന് മുണ്ടിനീര് വരാറുണ്ട്. ഉമിനീർ ഗ്രന്ഥി വീർക്കുന്നതിനെ തുടർന്ന് മുഖത്ത് കവിളിൽ ഉണ്ടാകുന്ന നേരാണ് പ്രധാന ലക്ഷണം. പനി, തലവേദന, പേശിവേദന, ക്ഷീണം, എന്തെങ്കിലും വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE