അനസ്‌തേഷ്യ പിഴവ്? ഒന്നരവയസുകാരൻ വെന്റിലേറ്ററിൽ, പരാതി

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് എതിരെയാണ് ചികിൽസാ പിഴവ് ആരോപണം. ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്‌റ്റിച്ച് ഇടാൻ അനസ്‌തേഷ്യ നൽകിയതിലാണ് വീഴ്‌ച സംഭവിച്ചതെന്നാണ് പരാതി.

By Senior Reporter, Malabar News
Malabar-News_Medical-negligence
Representational Image

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്‌റ്റിച്ച് ഇടാൻ അനസ്‌തേഷ്യ നൽകിയതിലാണ് വീഴ്‌ച സംഭവിച്ചതെന്നാണ് പരാതി. കുട്ടി നിലവിൽ വെന്റിലേറ്റർ ചികിൽസയിലാണ്.

എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ്‌ ശൗര്യ ആണ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലുള്ളത്. അനസ്‌തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയസ്‌തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയും അടിയന്തര ചികിൽസ നൽകിയെന്നും അധികൃതർ പറയുന്നു.

എന്നാൽ, ആശുപത്രിക്ക് ഗുരുതര ചികിൽസാ പിഴവ് സംഭവിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസിലും പരാതി നൽകിയിട്ടുണ്ട്. വലിയ അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

എന്നാൽ, അനസ്‌തേഷ്യ നൽകുമ്പോൾ എല്ലായ്‌പ്പോഴും ഒരു പരിധിവരെ അപകടസാധ്യത ഉണ്ടാകാമെന്നും, കുട്ടിക്ക് സാധ്യമായ എല്ലാ ചികിൽസയും നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.

അനസ്‌തേഷ്യ സാധാരണയായി സുരക്ഷിതമായ മെഡിക്കൽ നടപടിയായി കണക്കാക്കപ്പെടുന്നുവെങ്കിലും അത് പൂർണ്ണമായും അപകടരഹിതമല്ല. രോഗിയുടെ പ്രായം, ആരോഗ്യസ്‌ഥിതി, ശസ്‌ത്രക്രിയയുടെ സ്വഭാവം, അടിയന്തര സാഹചര്യം, ഹൃദയവും ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അലർജി ചരിത്രം, മരുന്നുകളോടുള്ള പ്രതികരണം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് അപകടസാധ്യത മാറാം. ഗുരുതരമായ അനസ്‌തേഷ്യ സംബന്ധമായ സങ്കീർണ്ണതകൾ അപൂർവമാണെങ്കിലും, മെഡിക്കൽ രംഗത്ത് ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്.

ആദ്യം മാതമംഗലം ജനകീയ ആശുപത്രിയിൽ കൊണ്ടുപോവുകയും രണ്ട് സ്‌റ്റിച്ചിടണമെന്ന് പറഞ്ഞതിനെ തുടർന്ന് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. രാവിലെ 11 മണിയോടെയാണ് ഇവിടെ എത്തിയത്. മൂന്നുമണിയോടെ കുഞ്ഞിന് അനസ്‌തേഷ്യ നൽകിയെന്നും ഉടൻ തന്നെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്‌തുവെന്നാണ് കുടുംബം പറയുന്നത്.

Most Read| ഇന്ത്യയുടെ ആണവ സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്‌ക്കുന്നു; യുറേനിയം കൈമാറാൻ ഓസ്‍ട്രേലിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE