നെഞ്ചുവേദനയായിട്ടും ക്യൂവിൽ നിർത്തി; രോഗി കുഴഞ്ഞുവീണ് മരിച്ചു, പ്രതിഷേധം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ചികിൽസയ്‌ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

By Senior Reporter, Malabar News
Neyyattinkara General Hospital

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. നെഞ്ചുവേദനയെ തുടർന്ന് ചികിൽസയ്‌ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ ആശുപത്രി അധികൃതർ പറഞ്ഞെന്നാണ് കുടുംബത്തിന്റെ ആരോപണം. അരമണിക്കൂറോളം ക്യൂവിൽ നിന്ന ശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണത്. കൃത്യസമയത്ത് ചികിൽസ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.

രാജേഷിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. നടപടി സ്വീകരിക്കാതെ രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. അതേസമയം, പരാതി രേഖാമൂലം നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടതായി നെയ്യാറ്റിൻകര ഡിവൈഎസ്‌പി സുനിൽ കുമാർ പറഞ്ഞു. പരാതിയിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Most Read| ‘ജനനായകന്’ ഒടുവിൽ പ്രദർശനാനുമതി; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE