ഇറാനെ ആക്രമിച്ച് യുഎസ്, തിരിച്ചടി ഗൾഫ് രാജ്യങ്ങളിൽ; ഹോർമുസ് വീണ്ടും അടച്ചു

യുഎസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: The Economic Times)

ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയാകുന്നു. യുഎസിന്റെ ആക്രമണത്തിന് പിന്നാലെ യുഎഇ, ഖത്തർ രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം കടുപ്പിച്ചു. ആക്രമണത്തെ പ്രതിരോധിക്കുന്നതായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.

ഖത്തറിൽ വിവിധയിടങ്ങളിൽ സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായാണ് റിപ്പോർട്. ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ബഹ്‌റൈനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

അതേസമയം, അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു. യുഎസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് അടച്ചതിന് പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം ശക്‌തമാക്കി. ഇറാനിൽ യുഎസ് നടത്തുന്ന മൂന്നാംഘട്ട ആക്രമണമാണിത്.

ഹോർമുസ് കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ മാദ്ധ്യമങ്ങളും ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടുണ്ട്. കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്‌താവനയിൽ പറഞ്ഞു. ഇറാൻ സ്വീകരിക്കുന്നത് തെറ്റായ നടപടിണെന്നും അതിന് വലിയ വില നൽകേണ്ടിവരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു.

ഹോർമുസിന് പകരം അമേരിക്ക നിർദ്ദേശിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ്. ഈ പുതിയ കപ്പലുകളെ ആക്രമിക്കുമെന്നുമാണ് ഇറാന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. ഈ പുതിയ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച, സൈപ്രസ് പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടാവുകയും കപ്പലിന് തീപ്പിടിക്കുകയും ചെയ്‌തിരുന്നു.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE