ടെഹ്‌റാൻ: ഇറാനിൽ തുടർച്ചയായ ഏഴാം ദിവസവും ആക്രമണം കടുപ്പിച്ച് യുഎസ്. ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്‌റ്റിക്‌സ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ, ഭൂഗർഭ ആയുധ സംഭരണ ശാലകൾ, നാവികശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ അറിയിച്ചു.
ഇറാനിലെ യസ്‌ദ്, ഖസ്വം ദ്വീപ്, ബന്ദർ അബ്ബാസ് തുറമുഖം എന്നവിടങ്ങളിൽ സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് ഇറാൻ തൊടുത്തുവിട്ട പത്ത് മിസൈലുകൾ രാത്രിയിൽ വിജയകരമായി തടഞ്ഞതായി ജോർദാൻ സൈന്യവും വ്യക്‌തമാക്കിയിട്ടുണ്ട്.
യുഎസ് അക്രമണങ്ങൾ തുടർന്നാൽ ശക്‌തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇത് നിഷേധിച്ചിട്ടുണ്ട്.
ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളിൽ തങ്ങളുടെ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും വൈദ്യുതി നിലയത്തിനും ജലശുദ്ധീകരണ കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തതായി കുവൈത്ത് അറിയിച്ചിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്‌ഥാപിച്ച പാതയിലൂടെ കടന്നുപോയ രണ്ട് എണ്ണക്കപ്പലുകൾ സ്‌ഫോടനത്തിൽ തകർന്നതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്‌സ് അവകാശപ്പെട്ടു.
എന്നാൽ, ഇറാന്റെ വാദം വ്യാജമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസിൽ ഇരുവിഭാഗവും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിൽ കപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്





































